വോട്ടർ പട്ടിക പുതുക്കൽ : അപേക്ഷാ തീയതി നീട്ടി

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 വരെ നീട്ടി. നേരത്തെ 8 വരെയാണ് സമയം നിശ്ചയിച്ചിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. അർഹരായ മുഴുവൻ ആളുകളെയും ചേർക്കുന്നതിനും മരണമടഞ്ഞവരെയും താമസം മാറിയവരേയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. അവകാശങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും.

Leave Comment