കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം

Spread the love

ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ശമ്പളഘടനയിൽ വന്ന അടിസ്ഥാന ശമ്പളത്തിനോടൊപ്പം നിശ്ചിതശതമാനം ക്ഷാമബത്തയുമെന്ന മാറ്റം പീസ് റേറ്റ് വിഭാഗത്തിൽ പെടുന്ന തൊഴിലാളികൾക്കും ബാധകമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാന കയർ കോർപ്പറേഷന്റെ ഉത്പാദനക്ഷമത മാനദണ്ഡം കയർ വ്യവസായത്തിലെ പീസ് റേറ്റ് വിഭാഗത്തിൽപ്പെടുന്ന മാറ്റ്‌സ്, മാറ്റിംഗ്‌സ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കും ബാധകമാക്കി അതനുസരിച്ചുള്ള കൂലി വർദ്ധനവ് നടപ്പിലാക്കും.

ക്രിസ്തുമസ് ബോണസ് അഡ്വാൻസിൽ 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസെന്റീവുമായാണ് നല്കുക. ബോണസ് അഡ്വാൻസ് തുക ഈ മാസം 20ന് മുമ്പായി നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു
ജില്ലാ ലേബർ ഓഫീസർ എം.എസ്.വേണുഗോപാൽ, സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

 

Author