ദാമ്പത്യ കാര്യവിചാരം ; സണ്ണി മാളിയേക്കൽ

Spread the love

എസ് .രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ ഡോക്ടർ കെ .ജെ. യേശുദാസ്, ആലപിച്ച ‘ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിൻറെ പരത്മീതിൽ എത്തിനിൽക്കുന്നു .

എന്നാൽ കെ.എസ് .ചിത്ര, ഗൗരി മനോഹരി ~ഹരികാംബോജി രാഗത്തിൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് ഇപ്പോൾ ആരോമൽ തോണിയിൽ എൻറെ ജീവൻറെ ജീവനിരിപ്പൂ ‘ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു.

ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ.
‘അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’.

രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന.എക്സ്റേയും, എംആർഐയും , പഞ്ചകർമ്മയും, സെക്കൻഡ് ഒപ്പീനിനും എല്ലാം കഴിഞ്ഞു. 80% പ്രൂഫ്‌, ചെറുനാരങ്ങയും ചെറുതേനും ചേർത്ത് ഒരു പ്രത്യേക കൂട്ട് ഡോക്ടർ മേനോനും പറഞ്ഞു. അവസാനം സർജറിക്ക് നറുക്ക് വീണു. എല്ലാ യാത്രകളും മാറ്റിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജനറൽ അനസ്തേഷ്യയിൽ ഷോൾഡർ സർജറി . അനസ്തേഷ്യയിൽ നിന്നും പൂർണ്ണമായും നോർമൽ ആയത് നാലഞ്ചു മണിക്കൂർ കഴിഞ്ഞിട്ടാണ് എന്ന് അറിഞ്ഞു. ഇടയ്ക്ക് ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ എൻറെ തലയിൽ കയോടിച്ച്, സസൂഷ്മം എന്നെ നോക്കി നിൽക്കുന്ന ആനി .

ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു
ആനി..

Author