വത്സലയും പെണ്‍മക്കളും ഇനി ‘സ്‌നേഹഭവന’ത്തിന്റെ വാത്സല്യത്തണലില്‍

Spread the love

തൃശൂര്‍: സ്വന്തമായി ഒരു കൂര സ്വപ്‌നം കണ്ട് രണ്ടു പെണ്‍മക്കളുമായി ആധിയോടെ ജീവിതം തള്ളിനീക്കിയിരുന്ന വിധവയായ അളഗപ്പനഗര്‍ സ്വദേശി വത്സലയ്ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും ചേര്‍ന്ന് നിര്‍മ്മിച്ച സ്‌നേഹഭവനം വത്സലയ്ക്കു കൈമാറി.

വിവാഹമോചിതയായ ഒരു മകളുള്‍പ്പെടുന്ന കുടുംബത്തെ ചെറുകിട ആഭരണ നിര്‍മാണം നടത്തിയാണ് വത്സല പോറ്റുന്നത്. സ്വന്തമായി വീടു നിര്‍മിക്കാന്‍ logo.png Logo.png

സാമ്പത്തിക ശേഷിയില്ലാത്ത വത്സലയ്ക്കു വേണ്ടി മണപ്പുറം ഫൗണ്ടേഷനാന്‍ സ്‌നേഹഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുനിര്‍മ്മിച്ചു നല്‍കിയത്. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318ഡി ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, സീനിയര്‍ പിആര്‍ഒ കെ എം അഷ്‌റഫ്, ചീഫ് മാനേജര്‍ ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലാസര്‍, രാമകൃഷ്ണന്‍, ബേബിച്ചന്‍, അളഗപ്പ നഗര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ജോസി ജോണി, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Report :  Ajith V Raveendran

Author