വാട്ടർ അതോറിറ്റിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു – തമ്പാനുർ രവി

Spread the love

വാട്ടർ അതോറിറ്റിയിൽ ഡിസംബർ മാസത്തെ ശമ്പളവും, പെൻഷനും നൽകാൻ പണം ഇല്ലെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും മുന്‍ എംഎല്‍എയുമായ തമ്പാനൂർ രവി.
ജലഭവനിലും, ജില്ലാ കേന്ദ്രങ്ങളിലും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) നടത്തിയ പ്രതിഷേധ ധർണ്ണ തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഉത്പാദന ചിലവിനേക്കാൾ ഒരു കിലോലിറ്ററിന് 11 രൂപയോളം നഷ്ട്ടത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതു കൊണ്ടും, അഞ്ചു ലക്ഷത്തോളം ബി പി എൽ കണക്ഷനുകൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതു കൊണ്ടും സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒരിക്കലും ലാഭത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. ബഡജറ്റ് വിഹിതമായ പദ്ധതിയേതര ഫണ്ട് കൊണ്ടു മാത്രമാണ് മുന്നോട്ടു പോകുന്നത് .2022 – 23 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപ വിഹിതമായി അനുവധിച്ചതിൽ 138 കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളത് . സാമ്പത്തിവർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം നിൽക്കെ നൽകാനുള്ള 215 കോടി രൂപ സർക്കാർ അനുവധിക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കാന്നത്.പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി പി ബിജു, ബി രാഗേഷ്, വി വിനോദ് ,പി സന്ധ്യ ,പി എസ് ഷാജി ,സി റിജിത്ത്, പി ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു .

Author