കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണം തുടങ്ങി

Spread the love

ഏറ്റുമാനൂരിലെ എല്ലാ റോഡുകളും ബി.എം.-ബി.സി നിലവാരത്തിലാക്കും: മന്ത്രി വി.എൻ. വാസവൻ
ഏറ്റുമാനൂരിലെ മുഴുവൻ റോഡുകളും ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കാരിത്താസ്-അമ്മഞ്ചേരി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമാണോദ്ഘാടനം കാരിത്താസ് ജംഗ്ഷനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അംഗീകാരപ്രകാരം അനുവദിച്ച 13.60 കോടി രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിർമിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്ന പല റോഡുകൾക്കും പാലങ്ങൾക്കും സർക്കാർ പുതുജീവനേകി. അപ്രോച്ച് റോഡിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ സഹകരണ വകുപ്പിന്റെ ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് അപ്രോച്ച് റോഡിന്റെ നിർമാണ ചുമതല. 18 മാസമാണ് നിർമാണ കാലാവധി. അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാരിത്താസ് ജംഗ്ഷൻ വഴി അമ്മഞ്ചേരി, മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം സുഗമമാകും.

Author