ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് -സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ജനുവരി മൂന്ന് മുതൽ ഒൻപത് വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. അമേരിക്കയിലെ ഉത്തര കാലിഫോർണിയയിലുളള സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ആനന്ദ് ജയപ്രകാശ് വൈദ്യയാണ് എറുഡൈറ്റ് സ്കോളർ. ജനുവരി മൂന്നിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് മെംബർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ് മിശ്ര എറുഡൈറ്റ് – സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രം ഉദ്ഘാടനം ചെയ്യും. കാലടി ശ്രീ ശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അധ്യക്ഷയായിരിക്കും. പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. ജനുവരി മൂന്ന് മുതൽ ആറ് വരെ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും ഏഴിന് ആലുവയിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ, എട്ടിന് കാലടി സമീക്ഷ സ്പിരിച്വൽ സെന്റർ, ഒൻപതിന് മഹാരാജാസ് കോളേജ്, എറണാകുളം എന്നിവിടങ്ങളിൽ ‘ഇന്ത്യൻ ഫിലോസഫി ഇൻ കംപാരറ്റീവ് ഫ്രെയിം വർക്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, വേദാന്തം, ഫിലോസഫി വിഭാഗങ്ങൾ, ശ്രീ ശങ്കര കോളേജ് കാലടി, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ, ആലുവ, ഗ്ലോബൻ ഫോറം ഫോർ യംഗ് ഫിലോസഫേഴ്സ്, സമീക്ഷ സ്പിരിച്വൽ സെന്റർ, കാലടി, മഹാരാജാസ് കോളേജ്, എറണാകുളം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075