സീ വ്യൂ പാർക്ക് നാടിന് സമർപ്പിച്ചു

ജനുവരി 1ാം തിയതി വരെ എൻട്രി സൗജന്യംആലപ്പുഴ: ആലപ്പുഴയുടെ സൗന്ദര്യമാസ്വദിക്കാൻ എത്തുന്നവരുടെ ഉല്ലാസത്തിനായി അണിഞ്ഞൊരുങ്ങി സിവ്യൂ

പാർക്ക്. പുതുവർഷ സമ്മാനമായി ടൂറിസം വകുപ്പ് സീ വ്യൂ പാർക്ക് നാടിന് സമർപ്പിച്ചു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുളള ബീച്ചിനു

സമീപത്തെ സീവ്യൂ പാർക്കിൽ കുട്ടികൾക്കും മുതിർന്നുവർക്കുമായി മാനസിക ശാരീരിക ഉല്ലാസത്തിന് അഡ്വഞ്ചർ ടൂറിസം ഒരുങ്ങി. ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് പുതിയ മാനം നൽകുന്നതാണ് പദ്ധതി. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തിയാണ് പദ്ധതി ആരംഭിച്ചത്.

Leave Comment