ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

Spread the love

ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുത്ത 2023-ലെ ഭാരവാഹികള്‍:
വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണൻ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായർ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോർഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ബിജു മാത്യു പ്രവർത്തിക്കും.

BBC logo.jpg

ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായർ, അപ്പുക്കുട്ടൻ നായർ.

അഡ്വൈസറി ബോർഡ് ചെയർമാനായി പ്രൊഫസർ ജോസഫ് ചെറുവേലി തുടരും.

കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വർഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി മത്സരങ്ങളിൽ പൂർവാധികം ഊർജ്ജസ്വലരായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള പറഞ്ഞു.

വാര്‍ത്ത: ജയപ്രകാശ് നായർ