രാജു സക്കറിയക്ക് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ കണ്ണീർ പ്രണാമം

ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റും, സാമുഖ്യ പ്രവർത്തകനും, ആർ .വി ആബുലറ്റിന്റെ സ്ഥാപകനും ഫൊക്കാനയുടെ മുൻ ട്രഷറുമായ രാജു സക്കറിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേസ് അഗാധ ദുഃഖം രേഖപ്പെടുത്തുന്നത്തി.

ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ നിറസാനിദ്യവും യോങ്കേഴ്സിലെ അറിയപ്പെടുന്ന ബിസിനസ്സ് കരനായിരുന്ന രാജു സക്കറിയയുടെ നിര്യാണം ന്യൂ യോർക്ക് മലയാളീ സമൂഹത്തിന് തീരാ നഷ്‌ടമാണെന്ന് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ മുൻ പ്രസിഡന്റ് ഷെവലിയാർ ഇട്ടൻ പടിയാത്ത് ജോർജ് അറിയിച്ചു.

രാജു സക്കറിയയുടെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേസ് അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ട്രസ്റ്റീയായ എബ്രഹാം കൈപ്പളിൽ അറിയിച്ചു.

സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ രാജു സക്കറിയയുടെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി മുൻ ട്രസ്റ്റീസ് ആയ ജോർജ് കുട്ടി ഉമ്മൻ, മുൻ പ്രസിഡന്റ് എം .കെ മാത്യു, മുൻ ഭാരവാഹികൾ ആയ ആൽഫ്രഡ്‌ തോമസ്, തോമസ് അന്തപ്പൻ, റോയ്‌ച്ചെൻ മാത്യു, അന്നാമ്മ പുളിയനാൽ എന്നിവർ അറിയിച്ചു.

പൊതുദര്‍ശനം വെള്ളിയാഴ്ച ജനുവരി 13 ന് 4 .30 മുതൽ 8 .30 വരെ Life Sinatra Funeral Home , 499 Yonkers Avenue , Yonkers , NY 10704 .

സംസ്‌കാര ശുശ്രൂഷകൾ ജനുവരി 14 -ശനിയാഴ്ച രാവിലെ 9.00 മുതല്‍ 9.15 വരെ St. Andrews Marthoma Church , 58 Crescent Place, Yonkers , NY 10704

തുടര്‍ന്ന് സംസ്‌കാരം: Mount Hope Cemetery , 50 Jackson Avenue , Hasting -on -Hudson , NY 10706

Leave Comment