പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനെതിരായ ആർ.എസ്.എസ് ആക്രമണം അപലപനീയം

പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ് (17/01/2023)

തിരുവനന്തപുരം : പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി ഹാഷിമിനെതിരായ ആർ.എസ്.എസ് ആക്രമണം അപലപനീയമാണ്. പ്രകോപനം ഒന്നുമില്ലാതെയാണ് ഹാഷിമിനെ ആർ.എസ്.എസ് ഗുണ്ടകൾ ആക്രമിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തെ അക്രമം കൊണ്ട് നേരിടാൻ ആർ.എസ്.എസ് ശ്രമിച്ചാൽ കോൺഗ്രസും യു.ഡി.എഫും ശക്തമായി പ്രതിരോധിക്കും.

പാനൂർ മേഖലയിൽ കഴിഞ്ഞ കുറച്ചു നാളായി ആർ.എസ്.എസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ല. പോലീസിന്റെ നിഷ്ക്രിയത്വമാണ് ഗുണ്ടകൾക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവർത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

Leave Comment