ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന മൂവര്‍ സംഘം പിടിയില്‍

പ്ലാനോ (ടെക്‌സസ്) : പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസില്‍ വിവിധ സൈറ്റുകളില്‍ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്നു മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോസെ ഗോണ്‍സാല്‍വസ്, മെല്‍ബ ഗെയിറ്റന്‍, ലിബര്‍ഡോ സോട്ടോ, എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും കൊളംബിയയില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞവര്‍ഷം പ്ലാനോയില്‍ മാത്രം 12 ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ചു ഇന്ത്യക്കാരുടെ വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തി. വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വര്‍ണം എന്നിവ കൊണ്ടുപോവുകയായിരുന്നു.

നോര്‍ത്ത് കരോലിന, ഫ്‌ലോറിഡ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു.

ഗേയ്റ്റനും സോട്ടോയും ഹൂസ്റ്റണില്‍ നിന്നും ഗോണ്‍സാല്‍വസ് മിയാമിയില്‍ നിന്നും ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരുടെ വീടുകളില്‍ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും വിലയേറിയ മോഷണമുതലുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടികൂടിയവരെ പ്ലാനോ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave Comment