ആര്‍ത്തവ അവധിക്കായി പോരാടിയ കെ.എസ്.യു വിദ്യാര്‍ത്ഥികളെ കെ.സുധാകരന്‍ അഭിനന്ദിച്ചു

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുള്ള ചരിത്രപരമായ തീരുമാനത്തിന് വഴിതെളിച്ച കെ.എസ്.യു വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അഭിനന്ദിച്ചു.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ കെ.എസ്.യു പ്രതിനിധികളായ അനഘ ശിവകുമാറും അംഗിത ജാസിയും തുടങ്ങിവച്ച ആര്‍ത്തവ അവധിക്കായുള്ള പ്രചാരണം ഏറ്റെടുത്ത് കുസാറ്റ് യൂണിവേഴ്സിറ്റ് രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കിയത് യൂണിറ്റ് പ്രസിഡന്‍റായ കുര്യന്‍ ബിജുവാണ്. മൂന്നുപേരെയും പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം ആര്‍ത്തവ അവധി എന്ന വിഷയത്തില്‍ അന്തിമ വിജയം കാണുന്നത് വരെ പോരാട്ടം നയിച്ച കെ.എസ്.യുവിന്‍റെ ആത്മാര്‍ത്ഥതയെയും പ്രശംസിച്ചു. കെ.എസ്.യുവിന്‍റെ സമരചരിത്രത്തിലെ പുതിയൊരു അധ്യായമാണിതെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. വലിയൊരു സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ട കെ.എസ്.യുവിന്‍റെ മിടുക്കികളും മിടുക്കന്മമാരും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അഭിമാനമാണെന്നും വിദ്യാര്‍ത്ഥികളുടെ ക്ഷേമ, ഐശ്വര്യം മുന്‍നിര്‍ത്തിയുള്ള കെ.എസ്.യുവിന്‍റെ ഇടപെടലുകള്‍ക്കും പോരാട്ടങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സുധാകരന്‍ പറഞ്ഞു.

Leave Comment