ജനശ്രീമിഷന്‍ സംസ്ഥാന നേതൃക്യാമ്പ് ഫെബ്രുവരി 4ന് തിരുവനന്തപുരത്ത്

Spread the love

ജനശ്രീമിഷന്റെ 16-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാനതല നേതൃക്യാമ്പ് ഫെബ്രുവരി 4,5 തീയതികളില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍ അറിയിച്ചു. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് നാലാം തീയതി രാവിലെ 10ന് ജനശ്രീ സുസ്ഥിരവികസന മിഷന്‍ ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബ ഭദ്രത ഉറപ്പാക്കാന്‍ ഉതകുന്ന പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. അന്ധവിശ്വാസം, അനാചാരം,മദ്യം,മയക്കുമരുന്ന്,സ്ത്രീധന പീഢനം എന്നിവ സമൂഹത്തിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ക്യാമ്പ് വിശദമായ ചര്‍ച്ച നടത്തുകയും അത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരായ ബോധവത്കരണ പരിപാടികള്‍ ജനശ്രീ മിഷന്‍ ഏറ്റെടുക്കുമെന്നും ബാലചന്ദ്രന്‍ അറിയിച്ചു.

വിതുര ശശി,വട്ടപ്പാറ അനില്‍ ,നാദിറാ സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. ഡോ.ജെ.എസ്.അടൂര്‍, ഡോ.ഡാര്‍ളി ഉമ്മന്‍ കോശി,ജയ ശ്രീകുമാര്‍,എന്‍.സുബ്രമണ്യന്‍ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്ത് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.ടപടി.