ഇന്റർനാഷണൽ മലയാളി സമാജം റിജേഷ് പീറ്ററിന്‌ അക്ഷരശ്രീ അവാർഡ് നൽകി ആദരിച്ചു – ജോസഫ് ജോൺ കാൽഗറി

കാൽഗറി : ഇന്റർനാഷണൽ മലയാളി സമാജം കേരള സോൺ മാധ്യമ രംഗത്തുള്ള സംഭാവനയ്ക്ക് കാൽഗറിയിലെ റിജേഷ് പീറ്ററിനെ അക്ഷര ശ്രീ അവാർഡു നൽകി ആദരിച്ചു. നോർത്ത് അമേരിക്കൻ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിദ്ധീകരിക്കുന്ന ഐ എ പി സി ക്രോണിക്കിളിന്റെ ചീഫ് എഡിറ്റർ ആണ് അദ്ദേഹം.

കോഴിക്കോട് വച്ച് ഐ എം എസിന്റെ കേരള സോൺ ചെയർമാനും പ്രമുഖ മാധ്യമ പ്രാവർത്തകനുമായ പി അനിൽ ആധ്യക്ഷധ വഹിച്ച ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ. എ കെ ശ്രീധരനാണ് അവാർഡ് നൽകി ആദരിച്ചത് .
ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ കറെന്റ്റ്സിൽ എഡിറ്റോറിയൽ വിഭാഗത്തിൽ തന്റെ ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മിഡിൽ ഈസ്റ്റിൽ ഒരു പ്രമുഖ കമ്പനിയുടെ ഇൻ ഹൗസ് മീഡിയ കൺട്രോളർ ആയിരുന്നു. കോവിഡിന്റെ സമയത്തു കാനഡയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച സാമീക്ഷ മാഗസിന്റെ ക്രീയേറ്റീവ് എഡിറ്റർ ആയിരുന്ന റിജേഷിനെ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ‘പേഴ്സൺ ഓഫ് ദി വീക്ക് ‘ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. കാൽഗറിയിലെ വ്യത്യസ്‌ത അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളുടെ മുൻനിര അംഗം കൂടിയാണ് റിജേഷ് പീറ്റർ .

വാർത്ത: ജോസഫ് ജോൺ കാൽഗറി

Leave Comment