കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തില്‍. കെപിസിസി നല്‍കിയ നിര്‍ദ്ദേശപ്രകാരം ജില്ലാതല തിരഞ്ഞെടുപ്പ് സമിതികള്‍ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും പുനഃസംഘടനയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ കെപിസിസിക്ക് ലഭ്യമായി തുടങ്ങി. ആദ്യ റിപ്പോര്‍ട്ട് കെപിസിസിക്ക് കെെമാറിയത് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറാണ്.ഇനി റിപ്പോര്‍ട്ട് കെെമാറാനുള്ള മറ്റുചില ജില്ലകളുടെയും ലിസ്റ്റുകള്‍ എത്രയും വേഗം കെപിസിസിക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും പാനല്‍ സമര്‍പ്പിക്കാന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലതാമസം വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുനഃസംഘടനാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഓരോ ജില്ലയില്ലേയും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെത്തട്ടുവരെയുള്ളവരുമായി ആശയവിനിമയും നടത്തി യോഗ്യതയും മാനദണ്ഡങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കെപിസിസിക്ക് കെെമാറുന്നത്.
പുനഃസംഘടന അന്തിമഘട്ടത്തിലേക്ക്
Leave Comment