അന്താരാഷ്ട്ര മാതൃഭാഷാ ദിന0 നമുക്ക് ആഘോഷിക്കാം – മുഖ്യമന്ത്രി പിണറായി വിജയൻ

സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്കാരത്തിൻ്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നത്.
മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവൽക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് May be an image of text that says 'മാതൃഭാഷ മാനവരാശിയുടെ സാംസ്‌കാരിക പൈതൃകം അന്താരാഷ്ര മാതൃഭാഷ ദിനാശംസകൾ n1e®!p PINARAYI VIJAYAN ബർല'

നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണ്. മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ ഭാവി തലമുറയ്ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടും ഈ ദിനം അർത്ഥപൂർണ്ണമായ രീതിയിൽ നമുക്ക് ആചരിക്കാം. ഈ ദിനത്തിൽ മാതൃഭാഷയെ സംരക്ഷിക്കാനായി പോരാടിയ ധീരരെ ആദരിക്കുകയും ആ ചരിത്രം സ്മരിക്കുകയും ചെയ്യാം. ഏവർക്കും അന്താരാഷ്ട്ര മാതൃഭാഷാ ദിനാശംസകൾ!

Leave Comment