ഫ്‌ളോറിഡയില്‍ ഡൊണാള്‍ഡ് ഡില്‍ബെക്കിന്റെ വധശിക്ഷ നടപ്പാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): കാര്‍ തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ ഫെയ്‌വാന്‍ (44) എന്ന മധ്യവയസ്‌കയെ ഇരുപതിലേറെ തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ഡൊണാള്‍ഡ് ഡില്‍ബെക്കിന്റെ (59) വധശിക്ഷ ഫെബ്രുവരി 24-നു വ്യാഴാഴ്ച തല്‍ഹാസിയില്‍ നടപ്പാക്കി.

നാലു വര്‍ഷത്തിനുശേഷവും, ഈവര്‍ഷം ആദ്യവും ഫ്‌ളോറിഡയില്‍ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാമിത്. 15 വയസില്‍ ഇന്ത്യാനയില്‍ വച്ചു റേഡിയോ മോഷ്ടിച്ച് രക്ഷപെട്ട ഡൊണാള്‍ഡിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ലീ കൗണ്ടി ഡപ്യൂട്ടിയെ മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി തോക്ക് തട്ടിയെടുത്ത് നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ 1979 മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി 1990-ല്‍ ജയിലില്‍ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് ഒരു കത്തിവാങ്ങി നേരേ തലസ്ഥാനമായ തല്‍ഹാസിയിലെത്തി . അവിടെ ഒരു കാര്‍പാര്‍ക്കിംഗ് ലോട്ടില്‍ കാറിലിരുന്ന ഫെയ്‌വാനോട് സൈഡ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഹോണ്‍ മുഴക്കി കാര്‍ മുന്നോട്ടെടുത്ത ഫെയെ ഇരുപത് തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Picture2ഈ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഞാന്‍ ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതം കുഴപ്പം നിറഞ്ഞതായിരുന്നു- മരണത്തിനു മുമ്പ് അവസാനമായി ഡൊണാള്‍ഡ് പറഞ്ഞു.

മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഫെയ്‌യുടെ കുടുംബാംഗങ്ങള്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ഡി സാന്റിസിനു നന്ദി രേഖപ്പെടുത്തി. മാതാവിനെ തങ്ങളില്‍ നിന്നും തട്ടിയെടുത്ത പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

 

Leave Comment