ഡാളസ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ ചുഴലിക്കാറ്റും, കനത്ത മഴയും-പരക്കെ നാശനഷ്ടം

Spread the love

ഡാളസ്: ഡാളസ്, ഫോര്‍ട്ട വര്‍ത്ത്, ഡന്റല്‍ തുടങ്ങിയ നിരവധി നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ വ്യാഴാഴ്ച വൈകീട്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും, കനത്ത മഴയിലും പരക്കെ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നോര്‍ത്ത് ടെക്‌സസ്സിലെ ഒമ്പതു ദശലക്ഷത്തിലധികം ആളുകള്‍ക്കും, ഒക്ലഹോമയിലും, തെക്കുപടിഞ്ഞാറന്‍ അര്‍ക്കന്‍സാസിലും, ചുഴലിക്കാറ്റും, അതോടൊപ്പം ആപ്പിള്‍ വലിപ്പമുള്ള ആലിപഴവും വര്‍ഷിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതം വളരെ പരിമിതമായിരുന്നു. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലൂടെ ശക്തമായ ചുഴലികാറ്റ് കടന്നു പോയത്.

ചുഴലികാറ്റിനെ കുറിച്ചു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നോര്‍ത്ത് ടെക്‌സസ്സില്‍ 347000 ത്തിലധികം ഉപഭോഗക്കാര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വൈദ്യുതി ലൈനുകള്‍ മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഡാളസ്സിന്റെ ഉള്‍പ്രദേശമായ മെക്കനിയില്‍ നാലു ട്രാക്ടര്‍ ട്രെയ്‌ലറുകള്‍ ഹൈവേയില്‍ പൊട്ടിത്തെറിച്ചു പലര്‍ക്കും പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ടെക്‌സസ്സിലുടനീളം നിരവധി ടൊര്‍ണാഡൊ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

ഡാളസിലെ വിമാനതാവളങ്ങളില്‍ ഏകദേശം 400 വിമാന സര്‍വീസുകള്‍ റദ്ദേ ചെയ്തിട്ടുണ്ട്. മെക്കനിയിലെ ശക്തമായ കാറ്റില്‍ ചെറിയ വിമാനം തലകീഴായി മറഞ്ഞു. രാത്രി 9 മണിയോടെ കാറ്റ് ശാന്തമായി. അധികൃതര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നു

Author