വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി

Spread the love

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം.

നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ കോട്ടയം വൈക്കത്ത് മാര്‍ച്ച് 30 ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും.

മാര്‍ച്ച് 28,29 തീയതികളില്‍ 5 പ്രചാരണ ജാഥകള്‍ നടക്കും.

1. തമിഴ്നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി. രാമസാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതി ജാഥ.
ജാഥാക്യാപ്റ്റന്‍ – ഇ.വി.കെ.എസ്. ഇളങ്കോവന്‍ എം.എല്‍.എ
വൈസ് ക്യാപ്റ്റന്‍ – വി.ടി.ബല്‍റാം (കെ.പി.സി.സി വൈസ് പ്രസിഡന്റ്).
യാത്ര കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത് എത്തിച്ചേരും.

2. അരുവിപ്പുറത്ത് നിന്നാരംഭിച്ച് വൈക്കത്തെത്തുന്ന കേരള നവോത്ഥാനസ്മൃതി ജാഥ.
ജാഥാ ക്യാപ്റ്റന്‍ – കൊടിക്കുന്നില്‍ സുരേഷ് എം.പി.(കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്), വൈസ് ക്യാപ്റ്റന്‍- ജി.സുബോധന്‍, ജി.എസ്.ബാബു (കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍)

3. ടി.കെ. മാധവന്റെ സ്മൃതി മണ്ഡപം, ചെട്ടിക്കുളങ്ങരയില്‍ നിന്നാരംഭിക്കുന്ന അയിത്തോച്ചാടന സ്മൃതി ജാഥാക്യാപ്റ്റന്‍ – അടൂര്‍പ്രകാശ് എം.പി
വൈസ് ക്യാപ്റ്റന്‍ – കെ.പി.ശ്രീകുമാര്‍ (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

4. വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്നാരംഭിക്കുന്ന ഛായാചിത്രഘോഷയാത്ര.
ജാഥാക്യാപ്റ്റന്‍ – ആന്റോ ആന്റണി എം.പി.
വൈസ് ക്യാപ്റ്റന്‍- പഴകുളം മധു (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

5. കോഴിക്കോട് നിന്ന് കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി മലബാര്‍ വൈക്കം സമരനായകരുടെ ഛായാചിത്രഘോഷയാത്ര
ജാഥാക്യാപ്റ്റന്‍ – ടി.സിദ്ധിഖ് (കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്)
വൈസ് ക്യാപ്റ്റന്‍- പ്രൊഫ.കെ.എ.തുളസി (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

പത്രസമ്മേളനത്തില്‍ കെപിസിസി ഭാരവാഹികളായ ടിയു രാധാകൃഷ്ണന്‍,വിടി ബല്‍റാം, വിപി സജീന്ദ്രന്‍, കെ ജയന്ത്, പഴകുളം മധു, എം ലിജു, ദീപ്തി മേരി വര്‍ഗീസ്, വിജെ പൗലോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Author