സിവില്‍ സര്‍വ്വീസ് പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് സബ് സെന്ററില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്ലാസുകള്‍ ഏപ്രില്‍ 12ന് ആരംഭിച്ച് മെയ് 11 വരെ തുടരും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍ സ്‌കില്‍ കോഴ്‌സ് എന്നിവയിലേക്കാണ് പ്രവേശനം. രണ്ട് കോഴ്‌സിനും 1000 രൂപയാണ് ഫീസ.് രജിസ്‌ട്രേഷനായി വെബ്‌സൈറ്റ് www.kscsa.org ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായുള്ള അവസാന തീയ്യതി ഏപ്രില്‍ 11. ഫോണ്‍ 8281098876.