ബ്രഹ്‌മപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്ത് വച്ചിരിക്കുന്ന കരാറുകാരനെതിരെ പൊലീസ് എങ്ങനെ റിപ്പോര്‍ട്ട് നല്‍കും?- പ്രതിപക്ഷ നേതാവ്

Spread the love

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ 20 ദിവസത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അനാവശ്യമായ കാലതാമസം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ

ചോദ്യം ചെയ്യുന്നതാണ്. നിയമസഭയില്‍ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും സംരക്ഷിച്ച കരാറുകാരനെതിരെ പൊലീസ് കമ്മീഷണര്‍ എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? കരാറുകാരനെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്ത് വച്ച് നടക്കുകയാണ്. കരാറുകാരനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.