മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന ചതിയുടെ ദിവസമാണിന്ന് – കെ.സുധാകരന്‍ എംപി

Spread the love

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന ചതിയുടെ ദിവസമാണിന്ന്. അനില്‍

ആന്റണി സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തു. എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ല. കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല,പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല,മുദ്രാവാക്യം വിളിച്ചില്ല.പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍. ആന്റണിയുടെ മകനായതിനായതിനാലാണ് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് നമ്മള്‍പോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ മുമ്പുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടവരുടെ ദയനീയാവസ്ഥ പരിശോധിക്കാവുന്നതാണ്. പാര്‍ട്ടിക്ക് വിയര്‍പ്പൊഴുക്കുന്ന ആരും കോണ്‍ഗ്രസ് വിട്ടുപോകില്ല. അനില്‍ ബിജെപിയില്‍ ചേര്‍ന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി.