കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

Spread the love

നവംബര്‍ ഒന്ന്. നാടിനെക്കുറിച്ചോര്‍ത്ത് മലയാളികള്‍ അഭിമാനിക്കുന്ന ദിനം. നമ്മുടേതു മാത്രമായൊരു ഭാഷ, സംസ്‌കാരം, കൃഷിയിടങ്ങളും പുഴകളും മലകളും ചേര്‍ന്നൊരു പ്രകൃതിഭംഗി. അക്ഷരങ്ങളോടും അറിവുകളോടുമുള്ള ആസക്തിയും ഉയര്‍ന്ന ചിന്താശേഷിയുമുള്ളൊരു സമൂഹം. വ്യത്യസ്ത വിശ്വാസങ്ങളെങ്കിലും കാലങ്ങളായി ഒരേ മനസോടെ മുന്നേറിയ ചരിത്രം. ഇതൊക്കെയാണ് നമ്മുടെ നാടിന്റെ സ്വത്വം. നമുക്ക് മാത്രമല്ല, വരും തലമുറകള്‍ക്ക് കൂടിയുള്ളതാണ് ഈ നാടും സംസ്‌കാരവും ഭാഷയുമെല്ലാം.

പക്ഷെ ഈ നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരെ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മ്മപ്പെടുത്തലാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടു തന്നെ നാടിനെയും ജനതയെയും വിഭജിക്കാനും കൊള്ളയടിക്കാനും ശ്രമിക്കുന്നവരെ ചെറുക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള ദിനം കൂടിയാകണം ഇത്തവണത്തെ കേരളപ്പിറവി ദിനം.

കേരളം എന്ന അഭിമാനബോധം മുറുകെപ്പിടിച്ച് വെല്ലുവിളികളെയെല്ലാം നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *