മാർത്തോമാ യുവജനസഖ്യം ഏകദിന സമ്മേളനം നവംബർ 11ന് ഡാളസിൽ : ബാബു പി സൈമൺ

Spread the love

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് “സെന്റർ എ” ഏകദിന പഠന സമ്മേളനം നവംബർ 11ന് ശനിയാഴ്ച നടത്തപ്പെടുന്നു. മാർത്തോമ ചർച്ച് ഓഫ് കരോൾട്ടൺ യുവജനസഖ്യം (1400 W Frankfort Rd, Carrollton, TX) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച്‌ വികാരി റവ. ഫാ. ഐസക് ബി പ്രകാശ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. “കുരിശ് രക്ഷയുടെ ആയുധം” (1 കൊരിന്ത്യർ 1:18) എന്ന ചിന്താവിഷയം ആകുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് .

സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം മീറ്റിംഗിൽ പങ്കെടുക്കുന്ന വിവിധ യുവജനസഖ്യം ശാഖ അംഗങ്ങൾക്ക് വേണ്ടി ബൈബിൾ ചോദ്യോത്തര മത്സരവും ക്രമീകരിച്ചിരിക്കുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് , സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമ ചർച്ച്, ഒക്ലഹോമ മാർത്തോമ ചർച്ച് , എന്നിവിടങ്ങളിൽനിന്നുള്ള യുവജനസഖ്യം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കരോൾട്ടൺ മാർത്തോമ ചർച്ച് വികാരി റവ: ഷിബി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം “സെന്റർ എ” യുവജനസഖ്യം പ്രസിഡൻറ് റവ: എബ്രഹാം തോമസ്, വൈസ് പ്രസിഡൻറ്. സിബിൻ തോമസ്, സെക്രട്ടറി. സിബി മാത്യു, ട്രഷറർ.സിബു മാത്യു എന്നിവർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *