അനു സ്കറിയ ഫോമാ ട്രഷററായി (2026 -28) മത്സരിക്കുന്നു

Spread the love

ഫിലാഡൽഫിയ : 2026 -28 കാലത്തേക്ക് ഫോമാ ട്രഷററായി യുവ നേതാവ് അനു സ്കറിയ മൽസരിക്കുന്നു. ഇതോടെ യുവതലമുറയിലേക്ക് നേതൃത്വം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രതീക്ഷ ഉണർന്നു. വലിയ പിന്തുണ അനു സ്കറിയക്കു ലഭിക്കുന്നുണ്ട്.

നേരത്തെ ജനറൽ സെക്രട്ടറിയായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഫോമായുടെ മെട്രോ റീജിയൻ യോഗം ചേർന്ന് ജനറൽ സെക്രട്ടറിയായി ഇപ്പോഴത്തെ ജോ. സെക്രട്ടറി പോൾ ജോസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അനു സ്കറിയ ട്രഷററായി മത്സരിക്കാൻ തീരുമാനിച്ചത്.
സെക്രട്ടറി സ്ഥാനം പോലെ തന്നെ സുപ്രധാനമായ ചുമതലയാണ് ട്രഷററുടേത്. സംഘടനയിൽ പ്രവർത്തിക്കുകയും സമൂഹത്തിനു സേവനം അനുഷ്ഠിക്കുകയുമാണ് പ്രധാനം, തസ്തിക ഏതെന്നത് അത്ര പ്രധാനമല്ലെന്നും അനു സ്കറിയ ചൂണ്ടിക്കാട്ടുന്നു

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പോൾ ജോസും സ്റ്റാൻലി കളത്തിലും തന്നെക്കാൾ വളരെ സീനിയറാണെന്നും അതിനാൽ മൂന്നു പേർ മത്സരിക്കുന്നതിൽ താത്പര്യമില്ലെന്നും അനു സ്കറിയ പറഞ്ഞു. മാത്രവുമല്ല താൻ പ്രതിനിധാനം ചെയ്യുന്ന ടീമിന്റെ ഉപദേശവും ഫോമായിലെ മുതിർന്ന നേതാക്കളുടെ താല്പര്യവും താൻ ബഹുമാനിക്കുന്നു. എല്ലാവരുമായും നല്ല ബന്ധം എന്ന നിലപാട് മാറ്റാൻ ഇഷ്ട്ടപ്പടുന്നില്ല.

വിജയസാധ്യത ഏറെ ഉണ്ടായിട്ടും അനു സ്കറിയ പിന്മാറുന്നതിലെ ത്യാഗമനസ്ഥിതി മറ്റുള്ളവർക്കും മാതൃകയായി. യുവതലമുറ തത്വങ്ങൾ വിട്ട് വെറും അധികാരത്തിനു വേണ്ടി മാത്രം ഇറങ്ങിപ്പുറപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ ഉത്തമോദാഹരണവുമായി ഇത്.

അഭിപ്രായ വ്യത്യാസങ്ങളില്ലാതെ, എല്ലാവരെയും ഒരുമിച്ച് ചേർത്ത് നിർത്തി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാനുള്ള അനു സ്കറിയയുടെ പ്രത്യേക കഴിവ് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (MAP) നേരത്തെ അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു നടത്തിയ യോഗത്തിൽ എടുത്തുപറയുകയുണ്ടായി . സംഘടനാ വൈദഗ്ധ്യവും, കർമ്മക്ഷമതയും, സമഗ്ര ഏകോപനം കൈവരിക്കാൻ ഉള്ള മികവും അദ്ദേഹത്തിന്റെ മികച്ച കഴിവാണ് എന്ന് ഏവരും വിലയിരുത്തി.

ഫോമായുടെ 2014 മുതലുള്ള പ്രസിഡന്റുമാർക്കുമൊപ്പം ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങൾ ഏറ്റവും ഭംഗിയായ രീതിയിൽ നിർവ്വഹിക്കാൻ സാധിച്ചതിലൂടെ ആർജ്ജിച്ച ആത്മവിശ്വാസമാണ് ഈ യുവനേതാവിന്റെ കൈമുതൽ. ഏറെക്കാലമായി ഏതെങ്കിലും ദേശീയ സ്ഥാനത്തേക്ക് മത്സരിക്കാൻ പലരിൽ നിന്നും സ്‌നേഹപൂർവമായ അഭ്യർത്ഥന ഉണ്ടായിട്ടും കൃത്യമായ ഒരു അവസരം വന്നുചേരുന്നതുവരെ കാത്തിരിക്കുകയായിരുന്നു.

ട്രഷറർ സ്ഥാനത്തു അനു സ്കറിയ മുതൽക്കൂട്ട് ആവുമെന്ന് ഉറപ്പ്. പണമിടപാടിൽ സുതാര്യതയും സത്യസന്ധതയും അദ്ദേഹം ഉറപ്പു നൽകുന്നു.

ഇപ്പോൾ അനു സ്കറിയ ഫോമായുടെ സമ്മർ റ്റു കേരള പ്രോജക്ടിന്റെ കൺവീനറെന്ന നിലയിൽ തിരക്കിലാണ്. അടുത്ത മാസമാണ് ഒരു പറ്റം യുവതീയുവാക്കളെ കേരളത്തിലേക്ക് അയക്കുന്നത്. നമ്മുടെ സംസ്കാരവും കലയും പൈതൃകവുമെല്ലാം നേരിട്ടറിയാൻ അവസരമൊരുക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *