പത്താമത് എഫ്‌സിസി ഡാളസ് ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി ടൂർണമെന്റ് ശനിയാഴ്ച : മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൺ (എഫ്‌സിസി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്‌സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റ് ജൂൺ 7 ശനിയാഴ്ച നടക്കും.

ഡെന്റണിലുള്ള ക്രോസ്‌ബാർ സോക്കർ ലീഗ് ഫീൽഡ്സാണ് (2686 Old Alton Rd, Denton, TX 76210) ടൂർണമെന്റിന്റെ വേദിയാവുക. ഓപ്പൺ, 40 പ്ലസ് വിഭാഗങ്ങളിൽ സമാന്തരമായി നടക്കുന്ന ടൂര്ണമെന്റുകളുടെ മത്സരങ്ങൾ മൂന്ന് ഫീൽഡുകളിലായി നടക്കും.

രാവിലെ ഏഴരക്ക് തുടങ്ങുന്ന ടൂർണമെന്റുകളുടെ സെമിഫൈനലുകൾ വൈകുന്നേരം നാലു മണിക്കും, ഫൈനലുകൾ വൈകുന്നേരം ആറിനും ആരംഭിക്കും. വിവിധ നഗരങ്ങളിൽ നിന്നായി 16 മലയാളി ക്ലബുകൾ പങ്കെടുക്കും.

പങ്കെടുക്കുന്ന ടീമുകൾ:
എഫ്‌സിസി ഡാളസ്, ഡാളസ് ഡയനാമോസ്, എംഎഎസ്സി മിയാമി, എഎസ്എ ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ്, ഒക്ലഹോമ യുണൈറ്റഡ് എഫ്‌സി, ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്.

സ്പോൺസർമാർ:
ഡോ. വിന്നി സജി (Dr. Winnie Saji, Smile Win Dental) ടൂർണമെന്റിന്റെ ഡയമണ്ട് സ്പോൺസർ ആണ്.
ഷിനു പുന്നൂസ് – Express Care Pharmacy, Palm India Indian Restaurant എന്നിവരാണ് ഗോൾഡ് സ്പോൺസർമാർ.

സംഘാടകർ:
ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രദീപ് ഫിലിപ്പ് (എഫ്‌സി പ്രസിഡന്റ്, ടൂർണമെന്റ് കോർഡിനേറ്റർ), അഖിൽ രാധാകൃഷ്ണൻ (സെക്രട്ടറി), മഞ്ചേഷ് ചാക്കോ (ഇവന്റ് കോർഡിനേറ്റർ), ആശിഷ് തെക്കേടം, ഉമ്മൻ തോമസ് (കോ-കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *