അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഓസ്റ്റിനില്‍

Spread the love

ഓസ്റ്റിന്‍: ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നേതൃത്വം കൊടുക്കുന്ന ഓസ്റ്റിന്‍, ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം ധ്യാന കേന്ദ്രത്തില്‍ എല്ലാമാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്.

ഈമാസം ജൂണ്‍ 27-ാം തീയതി മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കലാണ്. ജൂണ്‍ 27-ന് വൈകുന്നേരം ആരംഭിച്ച് 29-ന് വൈകുന്നേരം അവസാനിക്കും. 150 പേര്‍ക്ക് ഈ അസുലഭ അവസരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സോജി അച്ചന്‍ നയിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ആത്മീയ നവീകരണവും, ദൈവാനുഗ്രഹവും പ്രാപിക്കാന്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ ധ്യാനത്തില്‍ പങ്കെടുത്ത് ഒരു അവിസ്മരണീയ ആത്മീയ യാത്രയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 408 643 4988, 832 758 1080, 425 443 2640.

 

Author

Leave a Reply

Your email address will not be published. Required fields are marked *