ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സുകൃതി ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ ബാംബൂ തൈകൾ നട്ടുകൊണ്ടാണ് പരിസ്ഥിതിദിനാചരണം നടത്തിയത്. രജിസ്ട്രാർ ഡോ. മോത്തി ജോർജ് പരിസ്ഥിതി ദിനാചരണപരിപാടികൾ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ലിസി മാത്യു വി., ഡോ. ബി. അശോക്, സുകൃതി ഫോറസ്ട്രി ക്ലബ് കൺവീനർ ടി. ആദർശ്, ജോയിന്റ് കൺവീനർ ഐശ്വര്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ സുകൃതി ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണപരിപാടികൾ രജിസ്ട്രാർ ഡോ. മോത്തി ജോർജ് ക്യാമ്പസിൽ ബാംബൂ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075