നോർക്കയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Spread the love

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിസ്ഥിതിദിന ചടങ്ങ് സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നോർക്ക സെന്റർ അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വരുന്ന തലമുറയ്ക്കും മനോഹരമായ ഈ ലോകം അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും അതു നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.”പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക” എന്നതാണ് 2025 ലെ ലോക പരിസ്ഥിതി ദിന പ്രമേയം. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനും ഇന്ന് തുടക്കമായി. ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിൻ.

 

Author

Leave a Reply

Your email address will not be published. Required fields are marked *