കൊട്ടാരക്കര വാഹനാപകടം; അനുശോചിച്ച് മുഖ്യമന്ത്രി

Spread the love

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്നു ജീവനുകള്‍ നഷ്ടമാകുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ അപകടം ഏറെ സങ്കടകരമാണ്.

പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടം അറിഞ്ഞയുടന്‍ മന്ത്രിമാരായ ബിന്ദു കൃഷ്ണയും പി.സി വിഷ്ണുനാഥും അപകട സ്ഥലത്തെത്തി.

അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *