ഏജി കോൺഫറൻസ് (AGIFNA) ജൂലൈ 23 മുതൽ ഹൂസ്റ്റണിൽ

Spread the love

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 – മുതൽ 26 – വരെ ടെക്സാസിലെ ഹൂസ്റ്റൺ പട്ടണത്തിൽ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കും.

“പ്രെസെർവ് ദി അനോയ്‌ന്റിംഗ്” (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങൾ, പ്രാർത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്‌ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ് മാത്യു, സിസ്റ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.

ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കുന്ന ഈ

കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *