ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക് – സലിം അയിഷ (ഫോമാ പി.ആർ.ഓ)

Spread the love

കേരളം കോവിഡിന്റ മൂർദ്ധന്യതയിൽ നിൽക്കുമ്പോൾ, വാടക വീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ടതിനെ തുടർന്ന് വൈറ്റില ഹബ്ബിൽ ഒരു രാത്രി കഴിയേണ്ടി വന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കും കുടുംബത്തിനും ഫോമാ ഹെല്പിങ് ഹാന്റ് ധന സഹായം നൽകി.

കാക്കനാട് സ്വദേശിയായ അശോകനും കുടുംബവുമാണ് വാടക കൊടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വാടക വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ടത്. പന്ത്രണ്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമായി ഒരു രാത്രീ വൈറ്റില ഹബ്ബിൽ കഴിയേണ്ടി വന്നവരുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫോമാ ഹെല്പിങ് ഹാൻഡ്സ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. സുമനസ്സുകൾ നൽകിയ ഹസ്തം ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്ജ് കൈമാറി.

Picture2

അശോകനും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മകളും, മകനും അടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് ഉടൻ താമസം മാറും. വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അനിയൻ ജോർജ്ജും, ജോയിന്റ് ട്രാഷറർ ബിജു തോണിക്കടവിലും, കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസും സ്ഥലം സന്ദർശിച്ചു വീടിന്റെ നിർമാണ പുരോഗതി വിലയിരുത്തി.

ഫോമാ ഒന്നരക്കോടിയോളം രൂപ ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിൽ മാത്രമായി ധനസഹായമായി നൽകിയിട്ടുണ്ട്.

Picture3

ഫോമയ്ക്കും, ഫോമാ ഹെല്പിങ് ഹാനട്സിനും മലയാളികളും, കേരളീയ സമൂഹവും നൽകുന്ന എല്ലാ സഹായങ്ങൾക്കും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെൽപിംഗ് ഹാൻഡ്‌സ് ചെയർ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ, പിറവം കൗൺസിലർ ജിൽസ് പെരിയപ്പുറം എന്നിവർ നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *