നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍മരം പദ്ധതി: ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു – ആസാദ് ജയന്‍

നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു . ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ നടന്ന ചടങ്ങില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചേലച്ചുവട് ഗ്രാമത്തിലെ ബിനു-ഷിന്റ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി. സ്ഥലത്തെ ജനപ്രതിനിധികളും, പുരോഹിതന്മാരുടെയും, നയാഗ്ര മലയാളി സമാജത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു താക്കോല്‍ദാന ചടങ്.

നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും, ഈ പദ്ധതി മറ്റു പ്രവാസി സംഘടകള്‍ക്ക് മാതൃകയാണെന്നും താക്കോല്‍ ദാനം നിര്‍വഹിച്ചു കൊണ്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൂടുതല്‍ പ്രവാസി സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വയലില്‍, വാര്‍ഡ് മെമ്പര്‍മാരായ സോയ്മോന്‍ സണ്ണി, മാത്യു തായങ്കരി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി വികാരി ഫാദര്‍ ജോസഫ് പാപ്പാടി, ചേലച്ചുവട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാദര്‍ മനോജ് ഇറാചേറി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ മാത്യു കോയിക്കല്‍ ചേലച്ചുവട് എസ്എന്‍ഡിപി പ്രസിഡന്റ് സികെ മോഹന്‍ദാസ്, ചേലച്ചുവട് കെവിവിഇഎസ് പ്രസിഡന്റ് വികെ കമലാസനന്‍, ചേലച്ചുവട് കെവിവിഇഎസ് സെക്രട്ടറി രവി ഹരിശ്രീ വീട് നിര്‍മാണ പദ്ധതിയുടെ ലോക്കല്‍ കോഓര്‍ഡിനേറ്റര്‍ ഇമ്മാനുവേല്‍ അഗസ്റ്റിന്‍ എന്നിവരും നയാഗ്ര മലയാളി സമാജത്തെ പ്രതിനിധീകരിച്ചു സ്റ്റാന്‍ലി ജോര്‍ജ് പകലോമറ്റം ബിനു ജോര്‍ജ് പകലോമറ്റം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Picture2

എറണാകുളത്തു സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്തു വരവേ തലചോറിലെക്കുള്ള ഞരമ്പ് ചുരുങ്ങുന്ന രോഗം കാരണം ബിനുവിന് ജോലി ചെയ്യാന്‍ വയ്യാതെയായി. ബിനുവിന്റെ ഭാര്യ ഷിന്റ കൂലി പണി, തൊഴില്‍ ഉറപ്പ് തുടങ്ങിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവരുടെ മൂന്നു മക്കളില്‍ മൂത്ത മകള്‍ നഴ്‌സിംഗ് നും രണ്ടാമത്തെ മകള്‍ പത്താം ക്ലാസിലും മകന്‍ ഏഴാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ പഠനചിലവുകള്‍ കണ്ടെത്താന്‍ പോലും നന്നേ കഷ്ടപ്പെടുന്ന കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നമാണ് നയാഗ്ര മലയാളി സമാജത്തിന്റെ ‘തണല്‍ മരം’ പദ്ധതിയിലൂടെ പൂവണിഞ്ഞത്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് നയാഗ്ര മലയാളി സമാജത്തിനു ലഭിച്ച അപേക്ഷകളില്‍ നിന്നു സഹായം ആവശ്യമുള്ളവരുടെ ക്രമപട്ടിക തയാറാക്കി അതില്‍ നിന്നുമാണ് തണല്‍മരം പദ്ധതിയുടെ ആദ്യ വീട് ബിനു വര്‍ഗീസിനും ഷിന്റക്കും നിര്‍മിച്ചു നല്‍കാനുള്ള തീരുമാനം എടുത്തത്. ഡെന്നി കണ്ണുക്കാടന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം നല്‍കിയത്. സഹായങ്ങളും സേവന പദ്ധതികളും, വരും നാളുകളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ നയാഗ്ര മലയാളി സമാജം ലക്ഷ്യമിടുന്നുണ്ടെന്നു പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരും പദ്ധതിയുടെ വിവിജയത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

 

Leave Comment