കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ചേർന്നു

Spread the love

തൃശൂര്‍: ചാലക്കുടി നിയോജകമണ്ഡലത്തില്‍ കിഫ്ബി നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നു. സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കിഫ്ബി അഡിഷണല്‍ സി ഇ ഒ സത്യജിത്ത് രാജിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.മലയോര ഹൈവേ നിര്‍മ്മാണത്തിനായി നിശ്ചയിച്ചിരിക്കുന്ന അതിരപ്പിള്ളി, കോടശ്ശേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. കെട്ടിടങ്ങള്‍ അടങ്ങുന്ന ഭൂമി ഏറ്റെടുക്കേണ്ടതായ ഭൂവുടമകളെ നേരില്‍ കണ്ട് എം എല്‍ എ യും ഉദ്യോഗസ്ഥ സംഘവും ആശയവിനിമയം നടത്തി.ചെറങ്ങരയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ശബരിമല ഇടത്താവളം, ചാലക്കുടി ഗവ.ഐ ടി ഐ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. മൂന്ന് നിലകളിലായി 36463 ചതുരശ്ര അടിയിലായാണ് ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡെന്നി വര്‍ഗീസ്, പി സി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ആന്റണി, ലിജോ ജോണ്‍, പഞ്ചായത്തംഗങ്ങളായ മനു പോള്‍, സി സി കൃഷ്ണന്‍, പോള്‍സി, കിഫ്ബി ഉദ്യോഗസ്ഥരായ സജിത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ രേഖ, സജി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്‍ജിനിയര്‍ മനോജ് കെ കെ, ദിലീപ് എം കെ, ജയകുമാര്‍ ടി ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *