മെക്സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ – ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: സ്പാനിഷ് ഭാഷ മാത്രം സംസാരിക്കുന്ന മെക്സിക്കോ വംശജരായ വിശ്വാസികളോട് ഒപ്പം ചേർന്ന് ക്രിസ്തുമസ് ആഘോഷിച്ച നിർവൃതിയിൽ മാർത്തോമാ സഭാംഗങ്ങൾ! മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് മെക്സിക്കോയിലെ മാറ്റമോറസ് സിറ്റിയിൽ നിന്നും ഒരു മണിക്കൂർ ദൂരത്തിൽ കൊളോണിയ മാർത്തോമാ ദേവാലയത്തോട് ചേർന്നുള്ള പ്രദേശത്തെ വിശ്വാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത്.

റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (ആർഎസി) യുടെ മിഷൻ ട്രിപ്പിന്റെ ഭാഗമായാണ് ഹൂസ്റ്റണിൽ നിന്നും സംഘാംഗങ്ങൾ എത്തിചേർന്നത്.

ഡിസംബർ 22 ന് തിങ്കളാഴ്ച രാവിലെ മാർത്തോമാ സഭയുടെ വകയായുള്ള കൊളോണിയ മാർത്തോമാ ദേവാലയത്തിൽ അവിടെയുള്ള വിശ്വാസികളും മിഷൻ സംഘാംഗങ്ങ ളും ഒത്തുചേർന്നു. ഹൂസ്റ്റൺ സെന്റ് തോമസ്, മക്കാലൻ ഇടവകകളുടെ വികാരിയും മെക്സിക്കോ മിഷൻ മിഷനറിയുമായ റവ. സോനു വർഗീസ് പ്രാർത്ഥിച്ചു. ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരിയും ഭദ്രാസന കൗൺസിൽ അംഗവുമായ റവ. ഡോ. ഈപ്പൻ വർഗീസ്, മെക്സിക്കോ മിഷന്റെ ആരംഭകാലം മുതൽ നേതൃത്വം നൽകി വരുന്ന പി.ടി. എബ്രഹാം (മക്കാലൻ) എന്നിവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകി.

Picture

ടീമംഗങ്ങളും വിശ്വാസികളും നിരവധി ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. “ഇത്രത്തോളം യഹോവ സഹായിച്ചു” എന്ന ഗാനം മെക്സിക്കൻ വിശ്വാസികൾ ‘മലയാള’ത്തിൽ ആലപിച്ചപ്പോൾ ആഘോഷം കൂടുതൽ ധന്യമായി. അവിടെയുള്ള വിശ്വാസ സമൂഹത്തിന്റെ ഭാഗമായ വിക്ടർ സ്പാനിഷ് ഭാഷയിലേക്കു തർജമ നൽകി സഹായിച്ചു.

തുടർന്ന് അവിടെ വന്നു ചേർന്ന 35 കുടുംബങ്ങൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ സമ്മാനിച്ചു.പുതപ്പുകൾ, സ്കൂൾ ഐറ്റംസ്, ടോയ്‌സ് തുടങ്ങി പ്രായഭേദമന്യേ ഏ വർക്കുമുള്ള സാധനങ്ങൾ അടങ്ങിയതായിരുന്നു ക്രിസ്തുമസ് ഗിഫ്റ്റ്‌. ഹൂസ്റ്റൺ ട്രിനിറ്റി, ഇമ്മാനുവേൽ ഇടവകകളാണ് ഗിഫ്റ്റുകൾ സംഭാവന ചെയ്തത്. വിഭവ സമൃദ്ധമായ ക്രിസ്മസ് ലഞ്ചും ആഘോഷത്തനുബന്ധിച്ചു ക്രമീകരിച്ചിരുന്നു.

Picture3ഏതാണ് ഒന്നര ദശാബ്ദം മുമ്പ് മാർത്തോമാ സഭയുടെ മൽസ്യ തൊഴിലാളികൾ ധാരാളമായി താമസിക്കുന്ന ഈ പ്രദേശത്ത് ആരംഭിച്ച “മെക്സിക്കൻ മിഷൻ പ്രൊജക്റ്റ്” ഇന്ത്യയ്ക്ക് വെളിയിൽ ആരംഭിച്ച ഒരു പ്രേക്ഷിത പ്രവർത്തനമായിരുന്നു പാർശ്വവൽ ക്കരിക്കപ്പെട്ട ഒരു ജനസമൂഹത്തോടൊപ്പം നിന്ന മാർത്തോമാ ആ സമൂഹത്തിന്റെ സമൂലമായ വളർച്ചയ്ക്ക് നിദാനമായി. ഭദ്രാസന എപ്പിസ്‌കോപ്പമാരായിരുന്ന അഭിവന്ദ്യ യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ ദീര്ഘവീക്ഷണവും അഭിവന്ദ്യ തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ പരിപാലനവും ഇപ്പോഴത്തെ ഭദ്രാസന അദ്ധ്യക്ഷൻ എപ്പിസ്കോപ്പ അഭിവന്ദ്യ ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ തിരുമേനിയുടെ ഊർജസ്വലമായ നേതൃത്വവും ഈ പ്രോജെക്ടിനെ ധന്യമാക്കുന്നു. ഇവിടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി അനവധി വിദ്യാർത്ഥികൾ പഠിച്ചു ഉന്നത വിദ്യാഭ്യാസം ചെയ്തു അവരിൽ ഡോക്ടർ,എഞ്ചിനീയറമാർ, നഴ്സസ് തുടങ്ങിയവർ ഉണ്ട്.

Picture

ഭദ്രാസനത്തിന്റെ “മന്നാ പ്രോജെക്ടി” ൽ കൂടി എല്ലാ മാസവും ഇവർക്കു ഭക്ഷണ പാക്കറ്റുകളും നൽകി വരുന്നു. ദേവാലയത്തോട് ചേർന്ന് ഒരു എലിമെന്ററി സ്കൂളും ഭദ്രാസനത്തിന്റെ ചുമതലയിൽ നടന്നു വരുന്നു. ഇവിടെയുള്ള 40 ൽ പരം ഭവനങ്ങളും മാർത്തോമാ സഭ നിർമിച്ച് നൽകിയതാണ്.

തുടർന്നുള്ള വർഷങ്ങളിൽ അവിടെ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിബിഎസ് തുടങ്ങിയവയോടൊപ്പം വിദ്യാഭ്യാസ സഹായ പദ്ധതിയും ഉണ്ടായിരിക്കുമെന്ന് സോനു അച്ചൻ അറിയിച്ചു.

റവ.ഡോ. ഈപ്പൻ വർഗീസ്, റവ. സോനു വർഗീസ്, പി.ടി.ഏബ്രഹാം(മക്കാലൻ), ഭദ്രാസന കൗൺ ൺസിൽ അംഗം ഷോൺ വർഗീസ്, ഭദ്രാസന മീഡിയ കമ്മിറ്റി അംഗം തോമസ് മാത്യു (ജീമോൻ റാന്നി), മെക്സിക്കോ മിഷൻ ട്രഷറർ ജോർജ് ശാമുവേൽ (അനിയൻകുഞ്ഞു) ട്രിനിറ്റി ഇടവക അക്കൗണ്ട്സ് ട്രസ്റ്റി (2022) വർഗീസ് ശാമുവേൽ (ബാബു), തിയോളജി വിദ്യാർത്ഥി ആകാശ് മാത്യു ഡാനിയൽ, എബ്രഹാം ജോൺ (അബു – ഇമ്മാനുവേൽ ഇടവക) എന്നിവരായിരുന്നു ഈ മിഷൻ ട്രിപ്പിൽ പങ്കാളികളായവർ.

ക്രിസ്മസ് കാലത്തെ നവ്യാനുഭവം പകർന്ന നല്ല ഓര്മകളുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്ര തിരിച്ച ടീമംഗങ്ങൾ തിങ്കളാഴ്ച രാത്രിയിൽ 8 മണിക്കൂർ യാത്രയ്ക്കുശേഷം ഹൂസ്റ്റണിൽ തിരിച്ചെത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *