അമേരിക്കന്‍, ജര്‍മ്മന്‍ ഐടി കമ്പനികള്‍ ഐടി വിദഗ്ധരെ തേടി കുട്ടനാട്ടില്‍

Spread the love

കലിഫോര്‍ണിയ: ജര്‍മ്മനിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികള്‍ ചുവടുറപ്പിച്ചതോടെ ഐടി വിദഗ്ധരെ തേടി ജര്‍മ്മന്‍ കമ്പനികളും, ജര്‍മ്മനിയിലുള്ള അമേരിക്കന്‍ കമ്പനികളും ഇന്ത്യയിലെത്തുന്നു.

ഇരുപത് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് ഐടി വിദഗ്ധരെ റിക്രൂട്ട് ചെയ്ത് അമേരിക്കയിലെത്തിച്ചിരുന്ന Techie Index Inc, Matrix Systems, NAAIIP എന്നീ അമേരിക്കന്‍ ഐടി കമ്പനികള്‍ ഐടി വിദഗ്ധരെ തേടി കാമ്പസ് ഇന്റര്‍വ്യൂവിന് എത്തിയിരിക്കുന്നത് കുട്ടനാട്ടിലെ ഇന്‍ഡോ യൂറോപ്യന്‍ കരിയര്‍ ബില്‍ഡേഴ്‌സിലാണ്.

ജര്‍മ്മന്‍ ഭാഷാ പരിശീലനവും, ഐടി പരിശീലനവും സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ ജര്‍മ്മന്‍ ഐടി മാര്‍ക്കറ്റ് ലക്ഷ്യംവെച്ച് യോഗ്യത നല്‍കുന്ന ജര്‍മ്മന്‍ കാമ്പസാണ് കുട്ടനാട്ടിലെ ഇന്‍ഡോ- യൂറോപ്യന്‍ കാമ്പസ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ഐടി എന്നിവര്‍ക്ക് അമേരിക്കന്‍ ഐടി വിദഗ്ധരാല്‍ പരിശീലനം നേടുന്നവര്‍ക്കാണ് ജര്‍മ്മന്‍ തൊഴില്‍മേഖലയില്‍ പ്രിയമേറുന്നത്. പ്രതിമാസം നാലായിരം യൂറോയാണ് തുടക്കക്കാരായ ഐടി വിദഗ്ധര്‍ക്ക് ജര്‍മ്മനിയില്‍ ലഭിക്കുന്ന മാസശമ്പളം. അതില്‍തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പരിശീലനം ലഭിച്ചവര്‍ക്ക് പ്രിയമേറും.

ബി വണ്‍ നിലവാരത്തിലുള്ള ജര്‍മ്മന്‍ ഭാഷാ പരിശീലനവും ആവശ്യമാണ്. ജര്‍മ്മനിയിലെ ഐടി കമ്പനികളുടെ ലൈവ് പ്രൊജക്ടുകളിലാണ് പരിശീലനം നല്‍കുന്നത്. ജര്‍മ്മന്‍ കമ്പനികളുടെ കൃത്യമായ ആവശ്യം മനസിലാക്കിയാണ് പരിശീലന പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്ന് ഇന്‍ഡോ- യൂറോപ്യന്‍ ചെയര്‍മാന്‍ കമാന്‍ഡര്‍ ടി.ഒ. ഏലിയാസും, ഐടി ഡയറക്ടര്‍ ഷോജി മാത്യുവും അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *