ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 26 മുതല്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളിലായി സംഘടിപ്പിക്കും. ‘ഭാരത് ജോഡോ യാത്ര’ കാശ്മീരില്‍ സമാപിക്കുന്ന ദിവസമായ ജനുവരി 30 ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം’ പരിപാടികള്‍ സംഘടിപ്പിക്കും. ബൂത്ത് തല ഭവന സന്ദര്‍ശനം ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 20 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ മുന്ന് മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രകള്‍ സംഘടിപ്പിക്കും.
138 ചലഞ്ച്
പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി 138 ചലഞ്ചിന് തുടക്കം കുറിക്കും. സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ പുതിയ സാങ്കേതിക വിദ്യയുടെ സാഹയത്തോടെയാണ് 138 ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.138 രൂപയില്‍ കുറയാത്ത ഏതൊരു തുകയും സംഭാവനയായി സ്വീകരിക്കാം.സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ക്ക് കെപിസിസി പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കുകയും ചെയ്യും. ഓരോ ബൂത്തില്‍ നിന്നും ഏറ്റവും കുറഞ്ഞത് 50 വ്യക്തികളില്‍ നിന്നാണ് സംഭാവനകള്‍ സ്വീകരിക്കേണ്ടത്.
‘ഹാഥ് സേ ഹാഥ് ജോഡോ’ ക്യാമ്പയിനും 138 ചലഞ്ചും വിജയകരമായി നടപ്പാക്കുന്നതിനായി സംസ്ഥാന തലത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ്
വി.ടി. ബല്‍റാം ചെയര്‍മാനായും പഴകുളം മധു കണ്‍വീനറായും നേതാക്കളായ കെ.ജയന്ത്, എംഎം നസീര്‍, ജി.എസ്. ബാബു, പി.എം.നിയാസ്, പി.എ. സലീം,
എം. ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതിക്ക് രൂപം നല്‍കിയ ഇവരുടെ നേതൃത്വത്തില്‍ കെപിസിസിയില്‍ ഒരു മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നതാണ്.