വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും

Spread the love

                                             

സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും.
സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യതയും കെ-സ്വിഫ്റ്റിലൂടെ അറിയാം.
നിലവിൽ 21 സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. പഞ്ചായത്തുകൾ. മുനിസിപ്പാലിറ്റികൾ, നഗര രാജ്യ ആസൂത്രണം, മലിനീകരണ നിയന്ത്രണ ബോർഡ്, കെ.എസ്.ഇ.ബി, വനം വന്യജീവി, കൃഷി, തൊഴിൽ, ഭൂഗർഭ ജലം, പൊതു വിദ്യാഭ്യാസം, ഫയർ & റെസ്‌ക്യൂ, ആരോഗ്യം, ലീഗൽ മെട്രോളജി, മൈനിംഗ് ആൻഡ് ജിയോളജി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, എക്‌സൈസ്, ജല അതോറിറ്റി, സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസ്സസ്‌മെന്റ് അതോറിറ്റി (എസ്.ഇ.ഐ.എ.എ), വ്യവസായം, ആർക്കിയോളജി, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളോടൊപ്പം വ്യാവസായികഭൂമിയുടെ വിവരങ്ങളും കെ-സ്വിഫ്റ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നം. 18008901030. വെബ്‌സൈറ്റ്: www.kswift.kerala.gov.in.

Author

Leave a Reply

Your email address will not be published. Required fields are marked *