കര്‍ഷകദിനത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ കർഷകരെ ആദരിക്കുന്നു.
തൃശ്ശൂർ: കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൈവകൃഷി സാധ്യതകള്‍, കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ എന്നിവയായിരുന്നു വിഷയം. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ഉല്‍ഘാടനം ചെയ്തു. കേരളത്തിലുടനീളമുള്ള ഇസാഫ് ശാഖകളിൽ കര്‍ഷകദിനം ആഘോഷിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്‌തു.
ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്താനും ചെറുകിട സംരംഭങ്ങള്‍ വളരാനും സാഹചര്യമൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായങ്ങള്‍ക്കുപരിയായി കര്‍ഷകരെ പിന്തുണയ്ക്കാനും അവര്‍ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്താനും ഇസാഫ് ഒരുക്കുന്ന സൗകര്യങ്ങള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കായുള്ള ബാങ്കിങ് പദ്ധതികള്‍ എന്ന വിഷയത്തില്‍ ഇസാഫ് ബാങ്ക് പ്രയോരിറ്റി സെക്ടര്‍ ലോണ്‍സ് മേധാവി സത്യയ നാഥന്‍ കെ.എം സംസാരിച്ചു. ജൈവകൃഷി സാധ്യതകളെ കുറിച്ച് ഇസാഫ് എഫ്.പി.ഒ പ്രൊജക്ട്‌സ് മേധാവി റോയി വി.എസും സംസാരിച്ചു.
ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് അഗ്രോ കോഓപറേറ്റീവ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ സലീന ജോര്‍ജ്, സസ്റ്റൈനബിള്‍ ബാങ്കിങ് ലീഡ് അഡൈ്വസര്‍ ക്രിസ്തുദാസ് കെ.വി, ബ്രാഞ്ച് ബാങ്ക് മേധാവി മാത്യൂസ് മാര്‍ക്കോസ്, അഗ്രി വകുപ്പ് ചീഫ് മാനേജര്‍ അജയ് ജോസഫ്, ലെയബലിറ്റീസ് ഹെഡ് സുദേവ് കുമാര്‍ എന്നിവര്‍സംസാരിച്ചു.
റിപ്പോർട്ട് : Anju V (Account Executive )