കൊല്ലം : പുനലൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. നഗരസഭാ ഹാളില്‍ നടത്തിയ യോഗം പി.എസ്.സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രോഗവ്യാപനം ഗൗരവമായി കാണണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം അധ്യക്ഷയായി.
35 വാര്‍ഡുകളിലും അടിയന്തരമായി ജാഗ്രതാ സമിതിയും വാര്‍ഡുതല കമ്മിറ്റികളും കൂടാന്‍ തീരുമാനമായി വ്യാഴാഴ്ചകളില്‍ പ്രത്യേക കോവിഡ് അവലോകന യോഗവും ചേരും. ഡി.സി.സികള്‍ ആരംഭിക്കുവാനും നിര്‍ദേശമുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. വാര്‍ഡുതലത്തില്‍ ക്വാറന്റൈന്‍ ലംഘനം നിരീക്ഷിക്കും. വീടുകളില്‍ നിന്നുള്ള രോഗവ്യാപന വ്യാപനം തടയുന്നതിന് ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കും. ജില്ലാ കലകടറുടെ നിര്‍ദ്ദേശപ്രകാരം ഇന്ന്(ഓഗസ്റ്റ് 29) 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.