കേരള സർക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ :.പി പിചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

Spread the love
                         
ന്യൂയോർക് :കോവിഡ്-19 ഇന്ത്യയിലും, കേരളത്തിലും രൂക്ഷമാകുകയും നിരവധി പേര് മരണപ്പെടുകയും  ആയിരക്കണക്കിന് ജനങ്ങൾ നിത്യേന രോഗം ബാധിച്ചു ദുരിതം  അനുഭവിക്കുകയും ചെയ്യുന്ന  ഈ അവസരത്തിൽ    നോർക്കയുടെയും കേരള ആരോഗ്യ വകുപ്പിന്റെയും പ്രവാസി സംഘടനകളോടുള്ള  സഹായ അഭ്യർത്ഥന മാനിച്ചു പി എം എഫ് ഗ്ലോബൽ തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ സഹായ പദ്ധതി ആവിഷ്കരിച്ചു, സഹായഹസ്തം” എന്ന പേരിൽ  കേരള സർക്കാരിനുള്ള അത്യാവശ്യ മെഡിക്കൽ സഹായം എത്തിക്കാൻ വിവിധ രാജ്യങ്ങളിലുള്ള  പി എം എഫ് റീജിയണൽ, നാഷണൽ , യൂണിറ്റ് കമ്മിറ്റികളോട് പി എം എഫ്‌ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ , ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ അഭ്യർത്ഥിച്ചു
ഈ ഉദ്യമത്തിൽ പങ്കു ചേരുവാനും നൂറ്റാണ്ടിലെ മഹാ വിപത്തായ കൊറോണ മൂലം കഷ്ടത അനുഭവിക്കുന്നവർക്   സൗകര്യപ്രദമായ വൈദ്യ സഹായം ഉറപ്പു വരുത്താൻ സർക്കാരുമായി  കൈ കോർക്കണമെന്നും അതാതു രാജ്യങ്ങളിലെ പി എം എഫ് പ്രവർത്തകർ സർക്കാരിന്റെ ഈ ആവശ്യം  കണക്കിലെടുത്തു  ഗ്ലോബൽ കമ്മിറ്റിയുമായി സഹകരിച്ചു  പ്രസ്തുത മിഷനിൽ പങ്കാളികളായി ഈ ഉദ്യമം സഫലമാക്കണമെന്നു ഗ്ലോബൽ  പ്രസിഡണ്ട് എം പീ സലീം പി എം എഫിന്റെ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ടു, ആദ്യ ഘട്ടമെന്ന നിലയിൽ കോവിഡുമായി  ബന്ധപ്പെട്ട അത്യാവശ്യ  മെഡിക്കൽ വസ്തുക്കൾ സർക്കാരിന് അയച്ചു കൊടുക്കുകയാണ് ലക്‌ഷ്യം എന്നും അദ്ദേഹം പറഞ്ഞു, പി എം എഫ് ഡയറക്ടർ ബോർഡ്  ഈ  സൽകർമ്മതിനു എല്ലാ  വിധ പിന്തുണയും ആശസയും അറിയിച്ചു.
                                                            റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *