അതിഥി തൊഴിലാളികൾക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകൾ നൽകി

Spread the love

post

എറണാകുളം: ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികൾക്ക് 2210 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അതിഥി തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ചു.

ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം  അതിവേഗം പുരോഗമിക്കുകയാണ്. അതിഥി തൊഴിലാളികൾക്കുള്ള ബോധവൽക്കരണവും വിവര ശേഖരണവും തുടരുന്നു.  ജില്ലാ ലേബർ ഓഫീസിലും പെരുമ്പാവൂർ ഫെസിലിറ്റേഷൻ സെന്ററിലും കോൾ സെന്റർ  പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. ജില്ലയിൽ 36262  അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *