കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു

               

എറണാകുളം : കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു . വ്യവസായിയായ കാലടി സ്വദേശി സജീവ് മുണ്ടേത്താണ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേഷ് മോഹന് മരുന്നുകൾ കൈമാറിയത് . കോവിഡ് ബാധിച്ചു ഐസിയുവിൽ കിടക്കുന്ന രോഗികൾക്ക് നൽകുന്നതിനായുള്ള ഒരു ലക്ഷം രൂപയുടെ 85 വയൽ മീതൈൽ പ്രെഡ്‌നിസോളോനാണ് സംഭാവന ചെയ്തത്.

കോവിഡ് തീവ്രവ്യാപനത്തിന്റെ സമയത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് വളരെയധികം നന്ദിയുണ്ടെന്നും ആരോഗ്യ മേഖലക്ക് വലിയ സഹായം ആണെന്നും ആർ എം ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു . മെഡിക്കൽ കോളേജ് ഫാർമസി സ്റ്റോർ കീപ്പർ യു കെ മനു സന്നിഹിതനായിരുന്നു .

Leave Comment