അമേരിക്കയിലെ അനലിറ്റിക്‌സ് 50 ജേതാക്കളില്‍ മലയാളി അന്‍സാര്‍ കാസിമും

Picture
ന്യു ജേഴ്‌സി: ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി  ലിബോ കൊളജ് ഓഫ് ബിസിനസിന്റെ  സെന്റര്‍ ഫോര്‍ ബിസിനസ് അനലിറ്റിക്‌സ് തെരെഞ്ഞെടുത്ത  അനലിറ്റിക്‌സ് 50 ജേതാക്കളില്‍ മലയാളിയായ അന്‍സാര്‍ കാസിമും. അമേരിക്കയിലെ 50  സ്ഥാപനങ്ങളില്‍  അനലിറ്റിക്‌സ് രംഗത്ത്  മികച്ച സംഭാവന നല്‍കിയ 50  പേരെയാണ് അവാര്‍ഡിനായി തെരെഞ്ഞെടുക്കുന്നത്.
മുന്‍ ISRO സയന്റിസ്റ്റായ കാസിം പിള്ളയുടെയും മൈമൂനയുടെയും മകനാണ് ആലപ്പുഴ സ്വദേശിയായ അന്‍സാര്‍ കാസിം.
മികച്ച ഡാറ്റാധിഷ്ടിത പരിഹാരങ്ങള്‍ വികസിപ്പിച്ച സ്ഥാപനങ്ങളില്‍  വെറൈസണ്‍  കമ്മ്യൂണിക്കേഷന് വേണ്ടി ഡാറ്റ അനലിറ്റിക്‌സ് ആശയം വികസിപ്പിച്ചത് കമ്പനിയുടെ Consumer Financial Analytics മേധാവിയായ  അന്‍സാര്‍ കാസിമാണ്. അമേരിക്കയിലെ ഒന്നാംകിട ടെലികോം കമ്പനിയായ വെറൈസണിലാണ് അന്‍സാര്‍ ആറ് വര്‍ഷത്തോളമായി ജോലി ചെയ്യുന്നത്. കമ്പനിയുടെ ഡാറ്റയുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് അന്‍സാറാണ്.
കമ്പനിയുടെ ഫലപ്രദമായ പല ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതിനും എക്‌സികുട്ടീവ് മാനേജ്‌മെന്റിന് ഒരു ഡാറ്റ അനലിസ്റ്റിന്റെ സഹായം ഇന്ന് ആവശ്യമാണ്. ഈ ഡാറ്റ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് 8000 ത്തോളം പേജുകളുള്ള റിപ്പോര്‍ട്ടുകളും മറ്റു സഹായങ്ങളുമുണ്ടായിട്ടും ബിസിനസ്സിന്റെ ആവശ്യങ്ങള്‍ നിറവേറിയിരുന്നില്ല. ഈയൊരു പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് അന്‍സാറും ടീമും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നത്.
2019 ല്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ ഏകദേശം 95% പഴയ റിപ്പോര്‍ട്ടുകളും എടുത്ത് കളയാന്‍ പ്രാപ്തമാക്കി. ഇന്ന് വളരെ കുറഞ്ഞ സമയം കൊണ്ട് കമ്പനി മേധാവികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ വലിയ സാങ്കേതിക വിദഗ്ധരുടെ സഹായങ്ങളില്ലാതെ തന്നെ നിര്‍മിച്ചെടുക്കാമെന്നത് ഒരുപാട് ജോലിഭാരം  കുറക്കുകയും കമ്പനിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ പല ബഹുമതികളെയും വേറിട്ടുനിര്‍ത്തുന്നത് തീര്‍ച്ചയായും ഇഛഢകഉ19 പാന്‍ഡെമിക്കിന്റെ പശ്ചാത്തലവും അതുപോലെ തന്നെ അതിന്റെ ആഘാതം പരിഹരിക്കുന്നതിന് പ്രവര്‍ത്തിച്ച വേഗതയും  കാര്യക്ഷമതയുമാണ്    .
2021 അനലിറ്റിക്‌സ് 50 വിജയികള്‍  ഏവിയേഷന്‍, മാനുഫാക്ചറിംഗ്, അഗ്രികള്‍ച്ചര്‍, ഗവണ്‍മെന്റ്, റിയല്‍ എസ്‌റ്റേറ്റ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നു. അവാര്‍ഡ് ലഭിച്ചവരില്‍ ശ്രദ്ധേയമായ ഒരു ഭാഗം മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ നിന്നുള്ളവരാണ്. COVID-19 സാഹചര്യത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് വാക്‌സിന്‍ വികസിപ്പിച്ച അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ഫൈസറും അവാര്‍ഡിന് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.
ഏതാനും ഇന്ത്യാക്കാര്‍ ജേതാക്കളില്‍ ഉള്‍പ്പെടുമെങ്കിലും മലയാളി കാസിം മാത്രമാണ്
കമ്പനികള്‍ നേരിട്ട ബിസിനസ്സ് വെല്ലുവിളികളുടെ സങ്കീര്‍ണ്ണത, നടപ്പിലാക്കിയ അനലിറ്റിക്‌സ് പരിഹാരങ്ങള്‍,  എന്നിവ അടിസ്ഥാനമാക്കി ഗവേഷകരുടെയും പരിശീലകരുടെയും ഒരു വിദഗ്ധ പാനലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
                                                    റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം
Leave Comment