കര്‍ദിനാള്‍ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്‌ലാന്‍ഡ് സെന്റ് മേരീസും – ജോയിച്ചൻപുതുക്കുളം

Spread the love
Picture
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയും സഹായഹസ്തവുമായി ന്യൂ യോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി എം ഡോളനും.  റോക്‌ലാഡിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി വികാരി റെവ ഡോ ബി പി തറയിലിനോടും ഇടവകക്കാരോടും മറ്റു വിശ്വാസികളോടും ചേര്‍ന്ന് കര്‍ദിനാള്‍ സ്‌റ്റോണി പോയിന്റിലെ മരിയന്‍  ആശ്രമത്തില്‍  (Marian Shrine) ഇന്ത്യക്കായി ഒരുമിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു.
ഈ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ ഒറ്റക്കല്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും കൈത്താങ്ങും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ഡോളന്‍ നയിച്ച ജപമാലയില്‍ വികാരി ജനറല്‍ വെരി റെവ ഫാ ലമോര്‍ത്തെയും   റെവ ഡോ ബിപി തറയിലും മറ്റു വൈദികരും നേതൃത്വം നല്‍കി.
ഇന്ത്യയിലെ കോവിഡ് ആശ്വാസ സേവനങ്ങള്‍ക്കായി റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ഒന്നര ലക്ഷം രൂപ ഡല്‍ഹി ക്‌നാനായ ചാപ്ലൈന്‍സിക്കു നല്‍കുകയും മൂന്നു ലക്ഷം രൂപ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
                                 റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *