ഡബ്ല്യു എം സി മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ഉത്ഘാടനം ജൂണ്‍ 12ന്

Picture

ബോസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ഉത്ഘാടനം, 2021 ജൂണ്‍ 12ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12:00 (ന്യൂയോര്‍ക്ക് ടൈം) മണിക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നതാണ്. ചലച്ചിത്രതാരങ്ങളായ നമിത പ്രമോദ്, ദേവി ചന്ദന, അംബിക മോഹന്‍, ഗായകന്‍ സുദീപ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും.

ചെയര്‍മാന്‍ ബിജു തുമ്പില്‍, പ്രസിഡന്‍റ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറര്‍ ജിജി വര്‍ഗീസ്, വൈസ് ചെയര്‍ ജിജിന്‍ ജോര്‍ജ് വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി അനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് പ്രകാശ് നെല്ലൂര്‍വളപ്പില്‍, വര്‍ഗീസ് പാപ്പച്ചന്‍, അഡ്വൈസറി ചെയര്‍മാന്‍ പോള്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ചടങ്ങിലേക്ക് അമേരിക്കയിലുള്ള എല്ലാ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കേണ്ടതിനു ഇവിടെ കൊടുത്തിരിക്കുന്ന സൂം ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://us02web.zoom.us/j/86147459280?pwd=U2JHUERwRWFQcEFsMHlYRUxCcGx5QT09 Meeting ID: 861 4745 9280

ജോയിച്ചൻപുതുക്കുളം

Leave Comment