ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന് : ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ 2021 ഓഗസ്റ്റഅ 28-ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 4PMന് ഓണസദ്യയോടെ ആരംഭിക്കുന്നു.
പ്രസ്തുത ഓണാഘോഷ പൊതുചടങ്ങില്‍ വച്ച് അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.
ഓണാഘോഷപരിപാടിയില്‍ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കാറുള്ളതുകൊണ്ട് എല്ലാവര്‍ക്കും സൗകര്യപ്രദമായ ദിവസമായിട്ടാണ് ഓഗസ്റ്റ് 28 തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), സെക്രട്ടറി-ജോഷി വള്ളിക്കളം(312-685-6749), ട്രഷറര്‍-മനോജ് അച്ചേട്ട്(224-522-247).
Leave Comment