കള്ളടാക്സികൾ കുടുങ്ങും,നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം

Spread the love
സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച്  ടാക്സിയായി ഓടുന്നത് തടയാൻ ഗതാഗത മന്ത്രി ആൻറണി രാജു നിർദ്ദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽസ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി  നടത്തുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കള്ള ടാക്സികൾ  മൂലം നികുതി ഇനത്തിൽ, കനത്ത നഷ്ടമാണ്  സർക്കാരിന് ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയതിനേ തുടർന്നാണ്  നടപടി സ്വീകരിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം.
സർക്കാരിനോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചിലവ് ചുരുക്കലിൻ്റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ , കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലാണ് ഇങ്ങനെ വൻ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. വാഹന ഉടമകൾ ആണ് യാഥാർത്ഥ്യം മറച്ചു വെച്ച്  കൂടുതലായും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പലർക്കും അറിയില്ല.സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോർ വാഹന നിയമത്തിൻ്റെ (സെക്ഷൻ 66) ലംഘനമാണ്.ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും, വാഹന പരിശോധനകൾ കർശനമാക്കാനും ഗതാഗത മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *