ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി – (സലിം ആയിഷ : ഫോമാ പിആര്‍ഒ)

Spread the love

Picture

ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശമുയര്‍ത്തി ഫോമാ കോവിഡിന്റെ രണ്ടാം വരവിനെ ചെറുക്കാനും, കോവിഡ് ബാധിതരായവര്‍ക്ക് സഹായമെത്തിക്കാനും തുടങ്ങിയ ഉദ്യമത്തിന്റെ ഫലമായി കേരളത്തിലെത്തിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിനുള്ള വെന്റിലേറ്ററും പള്‍സ് ഓക്‌സീമീറ്ററുകളും തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറി. തൃശ്ശൂരിലേക്കുള്ള വെന്റിലേറ്ററുകള്‍ സംഭാവന നല്‍കിയത് ന്യൂ ജേഴ്സിയില്‍ നിന്നുള്ള ശ്രീ ദിലീപ് വര്ഗീസ് ആണ്.

രണ്ടാം ഘട്ടമായി കൂടുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവര്‍ത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *